റോക്ക് ആന്റ് റോൾ രാജാവ് എന്നറിയപ്പോടുന്ന എൽവിസ് പ്രെസ്ലിയുടെ പ്രൈവറ്റ് ജെറ്റ് ലേലത്തിൽ വിറ്റു. 40 വർഷത്തോളം കാലം പൊടിപിടിച്ച് കിടന്ന വിമാനം രണ്ട് കോടിക്കാണ് ലേത്തിൽ പോയത്. 1962 ലെ ലോക്ക്ഹീഡ് 1329 ജെറ്റ്സ്റ്റാർ വിമാനം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ന്യൂ മെക്സിക്കോയിലെ റോസ്വെൽ ഇന്റർനാഷണൽ എയർ സെന്ററിലായിരുന്നു.
1976 ലാണ് 8,40,000 ഡോളറിന് എൽവിസ് ഈ വിമാനം വാങ്ങുന്നത്. അദ്ദേഹത്തിന്റെ മാനേജർ കേണൽ ടോം പാർക്കർ, അദ്ദേഹത്തിന്റെ ബാൻഡ്, ക്രൂ, എന്നിവരുമായി യാത്ര ചെയ്യാനാണ് വിമാനം വാങ്ങിയത്. 60-കളിലെ ചുവന്ന വെൽവെറ്റ് സീറ്റും, വുഡ് പാനലും, ഗോൾഡ് ഫിനിഷിംഗും ഉള്ള വിമാനത്തിൽ റെട്രോ എന്റർടെയ്ൻമെന്റ് സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. പാചകം ചെയ്യുന്ന സ്ഥലത്ത് കെൻമോർ മൈക്രോവേവുമുണ്ട്.
ജനുവരി 8 ന് ഫ്ലോറിഡയിൽ നടന്ന മെക്കം കിസ്സിമ്മീ കളക്ടർ കാർ ലേലത്തിൽ, എൽവിസിന്റെ മുൻ ഭാര്യ പ്രിസില്ല പ്രെസ്ലിയും പങ്കെടുത്തിരുന്നു. പ്രിസില്ലയും എൽവിസിന്റെയും ഏക മകൾ ലിസ മേരി പ്രെസ്ലിയും കഴിഞ്ഞ മാസം മരിച്ചിരുന്നു.
Discussion about this post