തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ടു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു ഗവര്‍ണറെ കണ്ടത്.
മാണിയുടെ കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വി.എസ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. മാണിയെ പുറത്താക്കേണ്ടതിന്റെ ആവശ്യകത ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മാണിക്കെതിരായ പ്രക്ഷോഭം തുടര്‍ന്നും നടത്തുമെന്നും വി.എസ് പറഞ്ഞു.
മാണിക്കെതിരായ കോടതി ഉത്തരവിന്റെ പകര്‍പ്പും തെളിവുകളും പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കൈമാറി. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ മാണി മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല. മാണി മന്ത്രി പദവിയില്‍ തുടരുന്നതിനാല്‍ തന്നെ അന്വേഷണം നീതിപൂര്‍വമാകില്ലെന്നും സ്വാധീനം ഉപയോഗിച്ച് അന്വേഷണം വൈകിപ്പിക്കാന്‍ മാണി ശ്രമിച്ചേക്കുമെന്നും പ്രതിപക്ഷം ഗവണര്‍റെ അറിയിച്ചു.
Discussion about this post