മഹാശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാളെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞ് കിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയിൽ 10 ദിവസം ബാങ്ക് അവധിയാണ്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഇതിൽ ഉൾപ്പെടുന്നു. നാളെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടാണ് വിവിധ നഗരങ്ങളിലെ ബാങ്കുകൾക്ക് അവധി.
അഹമ്മദാബാദ്, ബേലാപൂർ, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ഡെറാഡൂൺ, ഹൈദരാബാദ് (എപി, തെലങ്കാന), ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല
ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾക്കാണ് നാളെ അവധി.
ഡൽഹി, ഗോവ, ബീഹാർ, മേഘാലയ, ത്രിപുര, മിസോറാം, ചണ്ഡീഗഡ്, തമിഴ്നാട്, സിക്കിം, അസം, മണിപ്പൂർ, രാജസ്ഥാൻ, ബംഗാൾ എന്നിവടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും.
Discussion about this post