സായി ബാബ ദൈവമല്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. അദ്ദേഹം മഹാനായ സിദ്ധനായിരുന്നു, പക്ഷെ ദൈവമല്ലെന്ന് ബാബാ രാംദേവ് പറഞ്ഞു. നേരത്തെ സ്വരൂപാനന്ദ സരസ്വതിയും ഇതേ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. അത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ആര്.എസ്.എസ് നേതൃത്വവും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നും, ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയര്ത്തരുതെന്നുമായിരുന്നു ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞത്.
അതേ സമയം ഹൈന്ദവ വിശ്വാസ പ്രകാരം ആരെ ആരാധിക്കണമെന്ന കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ആര്.എസ്.എസ് വക്താവ് മന്മോഹന് വൈദ്യയുടെ പ്രതികരണം. ആര്.എസ്.എസില്‍ തന്നെ നിരവധി സായി ഭക്തന്മാരുണ്ടെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം വ്യ്കത്മാക്കിയിരുന്നു.
Discussion about this post