ന്യൂയോര്‍ക്ക്: ലോകത്തെ കരുത്തരായ മനുഷ്യരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതാം സ്ഥാനത്ത്. അമേരിക്കന്‍ മാസിക ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനാണ് ഒന്നാംസ്ഥാനത്ത്.
പട്ടികയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മൂന്നാംസ്ഥാനത്തുമാണ്. പോപ്പ് ഫ്രാന്‍സിസ്(നാല്), ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്(അഞ്ച്), ബില്‍ഗേറ്റ്സ്(ആറ്), ജാനറ്റ് യെല്ലന്(ഏഴ്), ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍(എട്ട്), എന്നിവരാണ് മോദിയ്ക്ക് മുന്നിലുള്ളത്. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജാണ് പത്താമത്.
120 കോടി ജനങ്ങളെ ഭരിയ്ക്കാന്‍ മോദിയുടെ വിറയ്ക്കാത്ത കൈകള്ക്കാകുന്നുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ബി.ജെ.പിയുടെ നവീകരണ അജന്‍ഡ നടപ്പാക്കുന്നത് വഴി വിഘടിച്ച പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും മോദിയ്ക്ക് കഴിയുന്നുണ്ട്. അധികാരത്തിലേറി ആദ്യകൊല്ലം ആളോഹരി വരുമാനം 7.4 ശതമാനം വര്‍ദ്ധിപ്പിച്ചു. ഒബാമ, ഷി ജിന്‍പിംഗ് എന്നിവരുമായുള്ള ചര്‍ച്ചകളിലൂടെ ആഗോളതലത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മോദിയ്ക്കായെന്നും ഫോര്‍ബ്സ് പറയുന്നു.
കഴിഞ്ഞകൊല്ലം 14ാം സ്ഥാനത്തായിരുന്നു മോദി.
Discussion about this post