മുംബൈ: അധോലോക ദാവൂദ് നായകന് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തുന്ന പൊലീസുകാരുടെ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു. മുംബൈ പൊലീസിന്റെ ദാവൂദ് ബന്ധത്തെക്കുറിച്ച് പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജന്റെ വെളിപ്പെടുത്തലുകള്‍ സാഹചര്യത്തിലാണ് ദാവൂദ് ഇബ്രാഹിമിനെ സഹായിയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക മഹാരാഷ്ട്ര ആവശ്യപ്പെട്ടത്.
ദാവൂദ് ഇബ്രാഹിമിനെ സഹായിയ്ക്കുന്ന രാജ്യത്തെ 14 മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ഛോട്ടാ രാജന് സി.ബി.ഐയ്ക്ക് കൈമാറിയതായി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഛോട്ടാ രാജന്റെ പേരില്‍ ഏറ്രവും കൂടുതല്‍ കേസുകളുള്ളത് മുംബയിലായിട്ടും ഇവിടേയ്ക്ക് കൊണ്ടുവരാന്‍ വൈകുന്നതും ഈ സാഹചര്യത്തിലാണ്. മുംബൈ് പൊലീസിന് വിട്ടു നല്‍കാനായിരുന്നു നേരത്തെ തീരുമാനമെങ്കിലും പിന്നീട് ഛോട്ടാ രാജനുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.
Discussion about this post