കൊച്ചി: ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം‘ എന്ന തലക്കെട്ടിൽ ഹനുമാൻ സ്വാമിയുടെ ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ശ്രീരാമ നവമി ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. ശ്രീരാമന്റെ ചിത്രം പങ്ക് വച്ചായിരുന്നു ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചിരുന്നത്.
മുൻവർഷങ്ങളിൽ ഒന്നിൽ ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു താഴെ വിവാദ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Discussion about this post