ന്യൂഡൽഹി: 30 അടി ഉയരമുള്ള കെട്ടിടത്തിൽ നിന്ന് വീണ കൊച്ചു പെൺകുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ മഹാനന്ദ കോളനിയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുകളിൽ നിന്ന് താഴെ വീഴുന്ന കുട്ടി സാധാരണ പോലെ എഴുന്നേറ്റ് നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
നാല് വയസ്സുള്ള കുട്ടിയാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുന്നത്. വീടിന്റെ ബാൽക്കണിയിൽ കളിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് 30 അടിയോളം ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു. ആദ്യം ബൈക്കിന്റെ മുകളിലേക്ക് വീണ പെൺകുട്ടി അവിടെ നിന്ന് തെന്നി നിലത്തേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
Discussion about this post