ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് കോടികളുടെ നഷ്ടം ഉണ്ടാകാൻ കാരണം താനാണെന്ന് ആന്ധ്ര പ്രദേശിലെ പ്രജ ശാന്തി പാർട്ടി സ്ഥാപകൻ കെ എ പോൾ. അദ്ദേഹത്തെ താൻ ഒരിക്കൽ ശപിക്കുകയുണ്ടായെന്നും അതിന്റെ പ്രത്യാഘാതമായാണ് അദാനിക്ക് ഇത്രയധികം നഷ്ടം സംഭവിച്ചത് എന്നും പോൾ പറഞ്ഞു.
”ഞങ്ങളുടെ അഭിമാനമായ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് ഗുജറാത്തിയായ ഗൗതം അദാനിക്ക് വിൽക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ അസ്വസ്ഥനായി, ആശയക്കുഴപ്പത്തിലായി. അപ്പോൾ ഞാൻ അദ്ദേഹത്തെ ശപിച്ചു, ”പോൾ പറഞ്ഞു.
”എന്റെ ശാപം കാരണം എന്താണ് സംഭഭവിച്ചത് എന്ന് അറിയാമോ? ജനുവരിയിൽ 17 ലക്ഷം കോടി രൂപയുണ്ടായിരുന്ന അദാനിക്ക് ഫെബ്രുവരിയിൽ 7 ലക്ഷം കോടി മാത്രം ബാക്കിയായി,” പോൾ അവകാശപ്പെട്ടു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കെ എ പോൾ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ വേനൽക്കാല അവധിക്ക് ശേഷം വാദം കേൾക്കുമെന്ന് കഴിഞ്ഞ മാസം കോടതി വ്യക്തമാക്കി. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവത്ക്കരിക്കാനുളള നീക്കം തടയണമെന്നാണ് ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടത്.
Discussion about this post