തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഇരു മുന്നണികളും ഏഴു ജില്ലകള്‍ വീതം നേടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. കോട്ടയം. ഇടുക്കി, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, വയനാട്, മലപ്പുറം എന്നീ ജില്ലാ പഞ്ചായത്തുകളാണ് യു.ഡി.എഫ് നേടിയത്.
തിരുവനന്തപുരത്ത് വി.കെ.മധുവാണ് പ്രസിഡന്റ. ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തില്‍ ജി.വേണുഗോപാല്‍ പ്രസിഡന്റായി. ഏഴിനെതിരെ 15 വോട്ടുകള്‍ക്കാണ് വേണുഗോപാലിന്റെ ജയം. കൊല്ലത്ത് സി.പി.ഐ.യിലെ ജഗദമ്മ ടീച്ചറാണ് പ്രസിഡന്റായത്. കോഴിക്കോട്ട് സി.പി.എമ്മിലെ ബാബു പറശേരിയും തൃശൂരില്‍ സി.പി.ഐ.യിലെ ഷീല വിജയകുമാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജന് പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ തോമസ് വര്‍ഗീസിനെയാണ് കാരായി രാജന് തോല്പിച്ചത്. കാരായിക്ക് പതിനഞ്ചും തോമസ് വര്‍ഗീസിന് ഒന്‍പതും വോട്ട് ലഭിച്ചു.
കോട്ടയത്ത് ജോഷി ഫിലിപ്പും പത്തനംതിട്ടയില്‍ അനുപമ രവിയും പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് ആശ സനല്‍, ഇടുക്കിയില്‍ കൊച്ചുത്രേസ്യ പൗലോസും പ്രസിഡന്റുമാരായി. വയനാട്ടില്‍ കോണ്‍ഗ്രസിലെ ടി.ഉഷാകുമാരിയാണ് പ്രസിഡന്റ്.
Discussion about this post