യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തിനെതിരെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം. ഇന്നലെയാണ് സംഭവം. പള്ളിയുടെ പ്രധാന അൾത്താരയിൽ കേറിയാണ് ഇയാൾ വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി നിന്നത്. യുവാവിന്റെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
യുക്രെയ്നിലെ കുട്ടികളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള സന്ദേശവും ഇയാൾ തന്റെ പുറകിലായി വരത്ത് വച്ചിരുന്നു. ശരീരത്തിൽ പലയിടത്തും നഖം കൊണ്ട് സ്വയം മുറിവേൽപ്പിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
പള്ളിയിൽ കയറി വസ്ത്രങ്ങൾ അഴിച്ചതിന് പിന്നിലെ അവിടെയുണ്ടായിരുന്ന ആളുകൾ ഇയാളെ പിടികൂടി ഇറ്റാലിയൻ പോലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ബസിലിക്ക അടയ്ക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
Discussion about this post