ന്യൂഡൽഹി : ഒഡീഷ ട്രെയിൻ അപകടത്തിൽ മാതാപതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അപകടത്തിന് ഇരയായവർക്ക് കരുത്ത് പകരാനും അവരുടെ കുട്ടികൾക്ക് നല്ല ഭാവി സമ്മാനിക്കാനും നാം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
”രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ആഘാതത്തിലാണ് നാം എല്ലാവരും . അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. അപകടത്തിന് ഇരയായവർക്കും കുടുംബത്തെ നഷ്ടപ്പെട്ടവർക്കും ഊർജ്ജം നൽകി അവരുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്” അദ്ദേഹം കുറിച്ചു.
കണക്കുകൾ പ്രകാരം ഇതുവരെ 275 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 170 മൃതദേഹങ്ങൾ ഭുവേശ്വറിലെ എയിംസ്, ക്യാപിറ്റൽ ഹോസ്പിറ്റൽ. എസ് യു എം. കെ ഐ എം, അമ്രി എന്നി ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റി.
പരിക്കേറ്റ 1175 പേരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. 793 പേരെ ഇന്ന് രാവിലെയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 382 പേരുടെ ചികിത്സ തുടരുകയാണ്.
Discussion about this post