എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്ത് എടുക്കുന്നതിനിടെ മെഷീൻ തകർന്നു. റാന്നിയിലാണ് സംഭവം. ഉതിമൂട് സ്വദേശി ചാർളിക്കാണ് എടിഎം മെഷീൻ പണികൊടുത്തത്.
രാവിലെ 7 മണിക്കാണ് ഇയാൾ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎം മെഷീന്റെ മുൻവശം തകർന്നത്.
തകർന്ന എടിഎം മെീഷ്യൻറെ ചിത്രങ്ങൾ മോഷണം നടന്നു എന്ന തരത്തിൽ പ്രചരിച്ചത് അൽപനേരം ആശങ്കയ്ക്ക് ഇടയാക്കി. ചാർലി തന്നെയാണ് ചിത്രങ്ങൾ മൊബൈൽ പകർത്തിയത്.
തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു.
Discussion about this post