ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് മക്കളെയും കൂട്ടി അതിർത്തി കടന്നെത്തിയ യുവതിയെ തിരികെ നൽകണമെന്ന് അപേക്ഷിച്ച് ഭർത്താവ്. പജ്ബി കളിച്ച് യുവാവുമായി പ്രണയത്തിലായതിന് പിന്നാലെയാണ് യുവതി നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. ഈ വിഷയം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യയെ തിരികെ നൽകണമെന്ന ആവശ്യവുമായി യുവതിയുടെ ഭർത്താവ് എന്നവകാശപ്പെട്ടുകൊണ്ട് ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്.
സീമ ഹൈദർ എന്ന തന്റെ ഭാര്യയെ തിരികെ നൽകണമെന്ന് അപേക്ഷിക്കുന്ന വീഡിയോയാണ് ഗുലാം ഹൗദർ പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ഇയാൾ സൗദി അറേബ്യയിലാണ്. അവിടെ നിന്നുള്ള വീഡിയോയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെട്ട് തന്റെ ഭാര്യയെ തിരികെ നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. ഭാര്യയെ പബ്ജി കളിപ്പിച്ച് കബളിപ്പിച്ചതാണെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.
ഇന്ത്യയിലെ മാദ്ധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യൻ മാദ്ധ്യമങ്ങളിലൂടെയാണ് തനിക്ക് ഭാര്യയെയും മക്കളെയും കുറിച്ച് അറിയൻ സാധിച്ചത് എന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വീഡിയോയിൽ പറഞ്ഞു.
യുപിയിലെ ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിനെ പബ്ജി ഗെയിമിലൂടെയാണ് യുവതി പരിചയപ്പെടന്നത്. ഇവർ ഇരുവരും പ്രണയത്തിലായതോടെ സീമ ഹൈദർ നേപ്പാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. നാല് കുട്ടികളുമായിട്ടാണ് സച്ചിൻ താമസസിക്കുന്ന സ്ഥലതത്ത് ഇവർ എത്തിയത്.
Discussion about this post