ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി സൗദി അറേബ്യൻ മുൻ മന്ത്രിയും മുസ്ലീം വേൾഡ് ലീഗ് നേതാവുമായ മുഹമ്മദ് ബിൻ അബ്ദുൾകരിം അൽ ഇസ. സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അദ്ദേഹം രാജ്യത്ത് എത്തുക. സന്ദർശന വേളയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അഞ്ച് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് അൽ ഇസ ഇന്ത്യയിൽ എത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പുറമേ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ വേളയിൽ വിവിധ തന്ത്രപ്രധാന വിഷയങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യും.
രാജ്യത്ത് എത്തിയ ശേഷം അൽ ഇസ അജിത് ഡോവലുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുക. ഇതിന് ശേഷം ഡൽഹിയിൽ എത്തി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്നുള്ള ദിവസങ്ങളിലാകും രാഷ്ട്രതിയുമായടക്കമുള്ള കൂടിക്കാഴ്ച.
നിലവിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖ മതനേതാവ് കൂടിയായ അൽ ഇസയുടെ ഇന്ത്യ സന്ദർശനം.
Discussion about this post