തിരുവനന്തപുരം: എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാൽ സാധാരണ നിലയിൽ എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുൻപും ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാലാണ് ഈ വർഷം ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തുന്നത് എന്നാണ് വിവരം. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും ഇക്കുറി കിറ്റ് വിതരണം എന്നും റിപ്പോർട്ടുണ്ട്.
കെ എസ് ആർ ടി സി പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാർ ആണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പൊതുമേഖലയെ ആകെ ബാധിക്കുകയാണ്. സംസ്ഥാന സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പിന്തുണ നൽകുകയുമാണ് ചെയ്യുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
Discussion about this post