കൊച്ചി: മാധ്യമങ്ങളില്‍ ഇനി വാര്‍ത്ത ഇംപാക്റ്റല്ല, വെള്ളാപ്പള്ളി എഫക്ട്! എന്ന് രേഖപ്പെടുത്തണമെന്ന് സോഷ്യല്‍ മീഡിയയിലെ ഹിന്ദു അനുകൂല സൈബര്‍ ആക്ടിവിസ്റ്റികളുടെ അഭിപ്രായം. കേരളത്തില്‍ മതവിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമത്വ മുന്നേറ്റ യാത്രയ്ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണങ്ങള്‍.
രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച കോഴിക്കോട് സ്വദേശിയായ നൗഷാദ് എന്ന ഓട്ടോ ഡ്രൈവര്‍ക്ക് കേരള സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസംഗം വിവാദമായിരുന്നു. നൗഷാദിന് പാഞ്ഞെത്തി സഹായം നല്കിയ യുഡിഎഫ് സര്‍ക്കാര്‍ പെരിയാറില്‍ ആന്ധ്ര സ്വദേശിയെ രക്ഷിക്കാന്‍ ജീവന് ത്യാജിച്ച കടുങ്ങല്ലൂര്‍ സ്വദേശി ഉല്ലാസിന്റെ കുടുംബത്തെ അവഗണിച്ചത് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ഉല്ലാസിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് മന്ത്രി സഭ യോഗം തീരുമാനിച്ചു. ഈ വാര്ത്തയ്ക്കോപ്പമാണ് ഇത് വെള്ളാപ്പള്ളി എഫക്ടായി കാണണമെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ വ്യാപകമായത്.
ഇരട്ട നീതി വിഷയത്തില്‍ മലയാള പത്രങ്ങള്‍ക്ക് വെള്ളാപ്പള്ളി എഫക്ട് എന്ന് വാക്ക് ലഭിച്ചിരിക്കുന്നു എന്നിങ്ങനെയാണ് ചില കുറിപ്പുകള്‍. ഉല്ലാസിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട മന്ത്രി സഭ തീരുമാനത്തിന്റ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വെള്ളാപ്പള്ളി വിമര്‍ശിച്ചു, കോന്നി പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്കി എന്ന തലക്കെട്ടിലുള്ള പത്രവാര്‍ത്ത കട്ടിംഗുകളും പ്രസ്തുത വിശയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടെ ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ജീവന് ത്യജിച്ച രാജീവിനും, രണ്ട് പേരെ രക്ഷിക്കാന്‍ കായലില്‍ ചാടിയ നേവി ഓഫിസര്‍ വിഷ്ണുവിനും നീതി ലഭിക്കാന്‍ ഇതെല്ലാം ഇടയാക്കട്ടെ എന്നിങ്ങനെ ഫേസ്ബുക്ക്, വാട്സ് അപ്പ് പ്രചരണവും നടക്കുന്നുണ്ട്.
Discussion about this post