ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എറണാകുളം ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ പാളം തെറ്റി. അപകടത്തില്‍ നിരവധിപേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. ഇതില്‍ 4
മലയാളികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട ഡി-എട്ട് ബോഗിയില്‍ അറുപത് മലയാളികള്‍ ഉണ്ടായിരുന്നു.
ട്രാക്കില്‍ പാറക്കഷണം വീണതാണ് അപകടകാരണമെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മന്ത്രി അല്പസമയത്തിനകം അപകടസ്ഥലത്തെത്തും.
രാവിലെ 7.45നായിരുന്നു അപകടം.
ഹൊസ്സൂരിന് സമീപം ആനയ്ക്കല്‍ എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. 6 ബോഗികള്‍ മറിഞ്ഞെന്ന് യാത്രക്കാര്‍ പറയുന്നു. വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. നാട്ടുകാരാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.
രാവിലെ 6.15 ന് ബംഗളൂരിവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്.
കൊച്ചിയിലും തിരുവനന്തപുരത്തും, തൃശ്ശൂരും റെയില്‍വെ ഹെല്പ് ഡസ്ക് തുറന്നിട്ടുണ്ട്.
0484 2100 317 , 9731666751 എന്ന നമ്പറുകളിലും അപകടത്തില്‍ പെട്ട യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.
[inpost_galleria thumb_width=”100″ thumb_height=”100″ post_id=”4406″ thumb_margin_left=”3″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”yoxview” sc_id=”sc1423802370249″]
ചിത്രങ്ങള്‍ കടപ്പാട് – Adithya Krishna
Discussion about this post