ന്യൂഡൽഹി; റെയിൽവേ സ്റ്റേഷനിലെ ചുമട്ടു തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ പ്രഹസനത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. ഡൽഹിയിലെ അനന്ത് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തിയ രാഹുൽ ട്രോളി ബാഗ് തലയിലേറ്റി റെയിൽവേ കൂലികളെ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് ട്രോളൻമാർ തലങ്ങും വിലങ്ങും ട്രോളാക്കി മാറ്റിയത്.
അടിയിൽ വീൽ ഘടിപ്പിച്ച റെയിൽവേ പ്ലാറ്റ്ഫോമുകളിലൂടെ ഉൾപ്പെടെ വലിച്ചുകൊണ്ടു നടക്കാവുന്ന തരത്തിലുളള ട്രോളി ബാഗാണ് രാഹുൽ തലയിലേറ്റിയത്. ബാഗിലെ വീലിന്റെ ഭാഗത്ത് ചുവന്ന വട്ടം വരച്ച് അടയാളപ്പെടുത്തിയാണ് രാഹുലിന്റെ മണ്ടത്തരം സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷിക്കുന്നത്. അമിതാഭ് ബച്ചൻ അടക്കമുളള താരങ്ങൾ സിനിമയിൽ കൂലി വേഷം കെട്ടിയ ചിത്രങ്ങളോട് ചേർത്തും ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്ന് രാവിലെയാണ് രാഹുൽ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരെ കാണാൻ എത്തിയത്. അവരുടെ ജീവിതം പഠിക്കാനാണ് എന്നാണ് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടത്. സ്റ്റേഷനിലെത്തിയ രാഹുൽ പോർട്ടർമാരുടെ ചുവന്ന യൂണിഫോം ധരിച്ചാണ് പെട്ടി ചുമന്നത്. ക്യാമറയ്ക്ക് മുൻപിൽ പത്ത് ചുവടുകൾ നടന്ന ശേഷം പെട്ടി അടുത്തുണ്ടായിരുന്ന യഥാർത്ഥ പോർട്ടർമാരുടെ തലയിലേക്ക്
കൈമാറുകയും ചെയ്തു.
https://x.com/rishibagree/status/1704738925527679297?s=20
രാഹുലിന്റെ പ്രഹസനത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. രാഹുൽ നടത്തുന്ന പതിവ് പ്രഹസനമായിട്ടാണ് ട്രോളൻമാർ സന്ദർശനത്തെ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ട്രക്ക് ഡ്രൈവർമാരുടെ ജീവിതം പഠിക്കൊനെന്ന പേരിൽ ഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്ക് രാഹുൽ ട്രക്കിൽ രാത്രിയാത്ര നടത്തിയിരുന്നു. എന്നാൽ ഇതിലൊന്നും പിന്നീട് യാതൊരു ഇടപെടലോ നിർദ്ദേശങ്ങളോ ഒന്നും രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Discussion about this post