വ്യക്തിശുചിത്വത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശരീരം വൃത്തിയാക്കുക എന്നത്. രണ്ട് നേരവും നല്ല കുളിക്കാനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്.എന്നാൽ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ടെന്നറിയാമോ?
കുളിക്കുമ്പോൾ തലയിൽ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുതത്രേ. പ്രത്യേകിച്ചു തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ.ശിരസിൽ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുർവേദപ്രകാരം കുളി തുടങ്ങുമ്പോൾ ആദ്യം പാദത്തിൽ നിന്നു വെള്ളം ഒഴിച്ചു തുടങ്ങണം എന്നു പറയുന്നു. കാലിൽ ആദ്യം വെള്ളം ഒഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ട് എന്ന് തലച്ചോറിനെ അറിയിക്കാനുള്ള ഒരു വഴി കൂടിയാണ്. തലയിൽ ആദ്യം വെള്ളം ഒഴിക്കുമ്പോൾ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കിയേക്കും.
‘ഉണ്ട് കുളിച്ചവനെ കണ്ടാ കുളിക്കണം’ എന്നൊരു പഴഞ്ചൊല്ലുണ്ട് നമുക്ക്. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പലരും വ്യായാമം കഴിഞ്ഞ ഉടനെ കുളിക്കാറുണ്ട്. ജിംനേഷ്യത്തിലാണെങ്കിലും വീട്ടിലാണെങ്കിലും ഇത്തരത്തിൽ ചെയ്യുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ചെയ്യുന്നത് ശാരീരികാവശകതകൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്ന് മാത്രമല്ല വിയർപ്പിനൊപ്പം കുളിക്കുമ്പോൾ അത് ബാക്ടീരിയ പടരാനും മറ്റുംകാരണമായിത്തീരും.
മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോർത്തേണ്ടതു മുതുകാണ്. കുളിച്ചാൽ പനി, ശ്വാസം മുട്ടൽ, ജലദോഷം, നീരുവിഴ്ച്ച മേലുവേദന തുടങ്ങിയവ ഉണ്ടാകുന്നവർ കുളി ഇങ്ങനെ ആക്കുന്നത് വളരെ ഫലപ്രദമായിരിക്കും എന്നു പറയുന്നു.
Discussion about this post