മുംബൈ: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരൻ എസ് എൽ ഭൈരപ്പയുടെ വിഖ്യാത നോവൽ പർവയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറിൽ പല്ലവി ജോഷിയാണ് ചിത്രത്തിൻറെ നിർമ്മാണം.വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുക
‘വലിയ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? ‘ആധുനിക ക്ലാസിക്ക്’ എസ് എൽ ഭൈരപ്പയുടെ വിഖ്യാത നോവൽ പർവയെ നിങ്ങൾക്കായി സമ്മാനിക്കുന്നതിൽ സർവ്വശക്തനോട് നന്ദിയുള്ളവരാണ്. പർവ്വ ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥയാണ്. പർവ്വയെ ‘മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്’.- വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു.
ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ധർമ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 2005ൽ ‘ചോക്കലേറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിവേക് അഗ്നിഹോത്രി സിനിമയിൽ എത്തുന്നത്.
Discussion about this post