ന്യൂഡൽഹി : ഇസ്രായേൽ പ്രതിരോധ സേന ഉപയോഗിക്കുന്ന സൂപ്പർഡ്രോണുകളായ ഹെർമിസ് 900 UAV ഡ്രോണുകൾ ഇനി ഇന്ത്യയിലും നിർമ്മിക്കപ്പെടും. അദാനി ഡിഫൻസ് കമ്പനിയ്ക്കാണ് ഡ്രോണുകളുടെ നിർമ്മാണ ചുമതല ഉള്ളത്. നേരത്തെ ഇസ്രായേലിന്റെ എൽബിറ്റ് കമ്പനി മാത്രമാണ് ഹെർമിസ് 900 ഡ്രോണുകൾ നിർമ്മിച്ചിരുന്നത്.
മികച്ച രീതിയിലുള്ള നിരീക്ഷണവും ചാരവൃത്തിയുമാണ് ഈ ഡ്രോണുകളുടെ പ്രധാന പ്രത്യേകത. എന്നാൽ ആവശ്യമെങ്കിൽ ആക്രമണം നടത്താനും സാധിക്കുന്ന രീതിയിലാണ് ഈ ഡ്രോണുകൾ നിർമ്മിക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടിയാണ് അദാനി ഡിഫൻസ് കമ്പനി ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
30 മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ കഴിയുന്നവയാണ് ഹെർമിസ് 900 UAV ഡ്രോണുകൾ. പരമാവധി 30000 അടി ഉയരത്തിൽ മറക്കാൻ കഴിയും എന്നുള്ളത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ് . 450 കിലോഗ്രാം ഭാരമുള്ള പേലോഡുമായി പറക്കാൻ കഴിയുന്ന ഹെർമിസ് 900 UAV ഡ്രോണുകൾക്ക് ഏകദേശം 970 കിലോയാണ് ഭാരം.
Discussion about this post