ചെന്നെ: തമിഴ്നാട്ടിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിന് സമീപം മണക്കടവിനടുത്താണ് അപകടം നടന്നത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോയമ്പത്തൂർ ജില്ലയിലെ ഇരുഗൂരിൽ നിന്ന് പെട്രോൾ കൊണ്ടപോയിരുന്ന ടാങ്കർ ട്രക്കും എതിർ ദിശയിൽ എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്മണി (51), ചിത്ര (49), ശെൽവരാണി (70), ബാലകൃഷ്ണൻ (78), കലാറാണി (50) എന്നിവരാണ് മരിച്ചത്. ധാരാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാറാണി മരിച്ചത്. ധാരാപുരം അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Discussion about this post