ലുധിയാന : റെയില്‍വേ ട്രാക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി ലുധിയാന-ഡല്‍ഹി റെയില്‍വേ ട്രാക്കിലാണ്് സംഭവം നടന്നത്.ലോക്കോ പൈലറ്റിന് വിവരം കിട്ടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് പോലീസ് അറിയിച്ചു.
ട്രക്ക് റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം നാട്ടുകാരാണ് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും ട്രക്കില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയായി ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്തു. ഇതോടെ വന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സാധിച്ചു. പിന്നീട് ട്രക്ക് ട്രാക്കില്‍ നിന്ന് മാറ്റി. അല്പനേരം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കടന്നു കളയാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലാണെന്നും കണ്ടെത്തി.
Discussion about this post