കൊച്ചി: വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകവേഷത്തിൽ എത്തിയ ചിത്രമാണ് നേര്. ജീത്തുജോസഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായത് കൊണ്ട് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പ്രതീക്ഷകളൊന്നും തെറ്റിയില്ല എന്ന് തെളിയിക്കുന്നതാണ് റിലീസ് ദിവസം തന്നെ ലഭിക്കുന്ന പ്രതികരണങ്ങൾ. പഴയ ലാലേട്ടനെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒക്കെയും പറയുന്നത്.മോഹൻലാലിന്റെ ഗംഭീര തിരിച്ചു വരവെന്നാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും പറയുന്നത്. ചിത്രം കണ്ട് പൊട്ടിക്കരഞ്ഞ് തിയേറ്ററിൽ നിന്നും പുറത്തിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റേയും ഭാര്യ ശാന്തിയുടേയും വീഡിയോയും ചർച്ചയായിരുന്നു.
ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് സാക്ഷാൽ മോഹൻലാൽ. കടപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. വിജയത്തിന് ഓരോ പ്രേക്ഷകനോടും നന്ദി പറയുന്നുവെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
Discussion about this post