എറണാകുളം: സിനിമയിലെ വയലൻസ് ആളുകളെ സ്വാധീനിക്കുമെന്ന് സംവിധായകൻ ആഷിഖ് അബു. സിനിമ എന്നത് അതിശക്തമായ മാദ്ധ്യമം ആണ്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഇത്തരം ചർച്ചകൾ നടക്കുമ്പോൾ അതിനോട് പ്രതികരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും ആഷിഖ് അബു പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിനിമ എന്നത് വളരെ ശക്തമായ മാദ്ധ്യമം ആണ്. അതുകൊണ്ട് തന്നെ സിനിമ ആളുകളെ സ്വാധീനിക്കും. സിനിമയിലെ വയലൻസ് ആളുകളിൽ സ്വാധീനം ചെലുത്തും. സിനിമ പോലെ തന്നെ നമ്മുടെ സ്വഭാവ രൂപീകരണത്തിലും ജീവിതത്തിലുമെല്ലാം മറ്റ് പല കാര്യങ്ങളും മാറ്റം വരുത്തും. ഞാനൊരു ചലച്ചിത്ര കാരൻ ആണ്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഇത്തരം ചർച്ചകൾ നടക്കുമ്പോൾ അതിനോട് പ്രതികരിക്കണം എന്നതാണ് എന്റെ നിലപാട്.
റൈഫിൾ ക്ലബ്ബിന്റെ കാര്യം തന്നെ എടുക്കാം. അതിലെ വയലൻസുകൾ വീഡിയോ ഗെയിമുകൾ കാണേണ്ടത് പോലെയാണ് പ്രേഷകർ കാണേണ്ടത് എന്ന ബോദ്ധ്യം എനിക്ക് ഉണ്ട്. അതുകൊണ്ട് തന്നെയാണ് അങ്ങനെ കൊറിയോഗ്രഫി ചെയ്തത് എന്നും ആഷിഖ് അബു വ്യക്തമാക്കി.
അതേസമയം ആഷിഖ് അബുവിന്റെ പരാമർശത്തിൽ വ്യാപക വിമർശനവും പരിഹാസവും ആണ് ഉയരുന്നത്. നേരത്തെ ആഷിഖ് അബുവിനെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും ലഹരി കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ലഹരിയും കുറ്റകൃത്യവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഒരുക്കുന്ന സംവിധായകൻ കൂടിയാണ് ആഷിഖ് അബു. ഇതാണ് പരിഹാസത്തിനും വിമർശനത്തിനും കാരണം ആയത്.
Discussion about this post