കൊച്ചി: ബോക്സ്ഓഫീസുകൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മോഹൻലാൽ-ജീത്തുജോസഫ് ചിത്രം നേര് 50 കോടിയിലേക്ക്. ഇതോടെ അൻപത് കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമായി നേര് മാറി.പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രങ്ങൾ.
റിലീസിന് 200 സ്ക്രീനുകൾ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്ക്രീനുകൾ ഇന്നു മുതൽ ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതോടെ 50 കോടിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിവരം.
അതേസമയം നേര് ആഗോളതലത്തിൽ ആകെ 48 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കോടതിയും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയാണ് ചിത്രം.വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്ര മായാണ് മോഹൻലാല്‍ എത്തുന്നത്. സാറയായി അനശ്വരരാജനും അസാധ്യ പ്രകടനം കാഴ്ചവച്ചു.
Discussion about this post