തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തില്‍ പ്രതിഷേധവുമായി ഡിജിപിമാര്‍. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത തസ്തികളില്‍ നിയമനം നല്കിയ ഡിജിപിമാരായ ലോക്നാഥ് ബെഹ്റയുടെയും ഋഷിരാജ് സിംഗിന്റെ ശമ്പളം അക്കൗണ്ട് ജനറല്‍ തടഞ്ഞു. താല്‍ക്കാലിക പേ സ്ലിപ്പ് കൈപ്പറ്റാനും ഡിജിപിമാര്‍ തയ്യാറായിട്ടില്ല.
കേന്ദ്രം അംഗീകരിക്കാത്ത ഡിജിപി തസ്തികളിലേക്ക് നിയമനം നല്കിയാല് ഇതേ റാങ്കിലുള്ള ശമ്പളം ലഭിക്കില്ല എന്ന പരാതി ഋഷിരാജ് സിംഗും ലോക്നാഥ് ബെഹ്റയും നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡിജിപിക്ക് നല്‍കേണ്ട കേഡര്‍ തസ്തിയായ വിജിലന്‍സ് ഡയറക്ടറുടെ കസേര എഡിജിപിക്ക് നല്‍കിയശേഷമാണ് ഡിപിജിമാരെ മാറ്റി നിയമിച്ചത്. ഇതില്‍ ഡിജിപിമാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു.
താല്‍ക്കാലിക സ്ലിപ്പ് കൈപ്പറ്റിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ ഡിജിപിമാര്‍ക്ക് ശമ്പളം ലഭിക്കും. പക്ഷെ ഈ സ്ലിപ്പ് കൈപ്പറ്റുന്നത് ഭാവിയില്‍ പ്രശങ്ങളുണ്ടാക്കുമെന്നും, സര്‍ക്കാര്‍ എല്ലാ പരിഹരിക്കുന്നതുവരെ കാത്തിരിക്കാമെന്നുമാണ് ഡിജിപിമാരുടെ നിലപാട്.
Discussion about this post