വിശാഖപട്ടണം: 45 റൺസ് വിട്ടു കൊടുത്ത് ആറു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര കൊടുങ്കാറ്റായ മത്സരത്തിൽ ഇംഗ്ലണ്ടിനെ 253 റൺസിന് എറിഞ്ഞൊതുക്കി ഭാരതം. ഇതോടു കൂടി ഇന്ത്യക്ക് ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ 143 റൺസ് ലീഡ് ആയി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 396 റൺസിന് അവസാനിച്ചിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാൾ ഒറ്റക്ക് പൊരുതിയിട്ടും ഇന്ത്യൻ ടീമിന് 396 റൺസ് എടുക്കുവാനെ കഴിഞ്ഞിരുന്നുള്ളൂ
ഇന്ത്യയുടെ 396 എന്ന ടോട്ടൽ നേരിട്ട ഇംഗ്ലണ്ട് നേരത്തെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അവർക്ക് ലഭിച്ച തുടക്കം നിലനിർത്താനായില്ല. അപകടകാരികളായ ഓപ്പണിങ് കൂട്ടുകെട്ടിനെ പിരിച്ച് കുൽദീപ് യാദവ് ആണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സാക്ക് ക്രോളിയെ അക്സർ പട്ടേൽ പുറത്താക്കിയതോടെ ഇംഗ്ലണ്ട് തകർച്ച ആരംഭിച്ചു. തുടർന്ന് കരിയറിലെ എട്ടാം തവണയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഒലി പോപ്പിനെയും പുറത്താക്കി കൊണ്ട് ബുമ്ര മത്സരം പൂർണ്ണമായും ഇന്ത്യൻ നിയന്ത്രണത്തിലാക്കി. ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്ക് മൂന് വിക്കറ്റുമായി കുൽദീപ് യാദവ് മികച്ച പിന്തുണ നൽകി
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റൺസ് എടുത്തിട്ടുണ്ട്. 15 റൺസ് എടുത്ത ജയ്സ്വാളും 13 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും ആണ് ക്രീസിൽ. നിലവിൽ ഇന്ത്യയുടെ ലീഡ് 171 റൺസ് ആയിട്ടുണ്ട്
Discussion about this post