ബംഗളൂരു: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക. വനംമന്ത്രിയാണ് വാർത്താ കുറിപ്പിലൂടെ വിവരം പുറത്ത് വിട്ടത്. 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. കർമാടകയിൽ നിന്ന് പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച് വിട്ട ബേലൂർ മഖ്നയെന്ന ആനയാണ് അജീഷിനെ കൊലപ്പെടുത്തിയത്.
അതേസമയം കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം.
Discussion about this post