രുദ്രപ്രയാഗ്: തീർത്ഥാടകർക്കായി കേദനാഥിന്റെ വാതിലുകൾ നാളെ തുറക്കും. പ്രദേശം മുഴുവൻ വേദ മന്ത്രങ്ങൾ കൊണ്ട് മുഖരിതമാണ്. ചാർ ധാം യാത്രക്ക് മുന്നോടിയായി കേദർനാഥ് മുഴുവൻ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു.
‘കേദർനാഥ് ധാം തുറക്കുന്നതിനായുള്ള ഒരുക്കങ്ങളെല്ലാം അതിന്റെ അവസാന ഘട്ടത്തിൽ എത്തി. ക്ഷേത്രവും പരിസരവുമെല്ലാം 40 ക്വിന്റലോളം വരുന്ന പുഷ്പങ്ങൾ കൊണ്ടകണ് അലങ്കരിച്ചിരിക്കുന്നത്’- ബദ്രിനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു.
കേദാർനാഥ് ഷേത്രത്തിലേക്ക് തീർത്ഥാടകരെ സ്വാഗതം ചെയ്ത് ഉത്തരാഗണ്ഡ് പുഷ്കർ സിംഗ് ധാമിയും എക്സിൽ കുറിച്ചു. ചാർ ധാം യാത്രയ്ക്കായി കേദാർനാഥിലേക്കുള്ള എല്ലാ തീർത്ഥാടകരെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.
നാളെ രാവിലെ ഏഴ് മണിയോടെയാണ് കേദാറനാഥ് ക്ഷേത്രനട തുറക്കുക. ഞായറാഴ്ച്ച രാവിലെ ആറ് മണിക്ക് ബദരീനാഥ്് ക്ഷേത്രത്തിലെയും നട തുറക്കും. അക്ഷയതൃതീയ ദിനമായിരിക്കും ഗംഗോത്രി ധാം തീർത്ഥാടകർക്കായി തുറന്നുനൽകുക.
ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ചാർ ധാം തീർത്ഥാടനം.
Discussion about this post