തിരുവനന്തപുരം : സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷാണ് പിടിയിലായത്. ബാലരാമപുരത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ഇന്നലെ വൈകീട്ടാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊലയുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തുകയും പിന്നീട് സമീപത്തുള്ള കല്ലെടുത്ത് തലക്കടിക്കുകയുമായിരിന്നു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ.
നേരത്തെ 2019 ൽ അനന്തു എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലും ഈ പ്രതികൾ ഉൾപ്പെട്ടിരുന്നു. ആ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസിൽ ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് പ്രതികൾ അഖിലിനെ കൊലപ്പെടുത്തുന്നത്. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനിൽ കേസുകളൊന്നും ഇല്ല .മീൻകച്ചവടം നടത്തുന്നയാളാണ് അഖിൽ.
Discussion about this post