ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി . നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ. താങ്കളുടെ നല്ല പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു. ഇറ്റലിയെയും ഇന്ത്യയെയും ഒന്നിപ്പിക്കുന്ന സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് അവർ എക്സിൽ കുറിച്ചു.
‘മൂന്നാം തവണയും അധികാരത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന് എന്റെ ഹൃദയത്തിൽ തോട്ടുള്ള അഭിന്ദനങ്ങൾ. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതുമായ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും തനിക്ക് ഉറപ്പുണ്ട് ‘ – എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് ആഗോള നേതാക്കളും പ്രധാനമന്ത്രി മോദിക്കും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനും ലോക്സഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ മൂന്നാം വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. നേപ്പാൾ പ്രധാനമന്ത്രി പ്രഞ്ചന്ദ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു .
തിരഞ്ഞെടുപ്പിൽ 291 സീറ്റുകൾ നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. 234 സീറ്റുകളാണ് ഇൻഡി സഖ്യത്തിന് നേടാൻ സാധിച്ചത്. 18 സീറ്റുകൾ മറ്റുള്ള പാർട്ടികൾക്ക് നേടാൻ കഴിഞ്ഞത്. ബിജെപി 240 സീറ്റുകൾ നേടി . കോൺഗ്രസ് 99 സീറ്റുകളാണ് നേടിയത്.
1962ന് ശേഷം ചരിത്രത്തിലാദ്യമായാണ് രണ്ട് തവണ കാലാവധി പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടും അധികാരത്തിലേറുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പറഞ്ഞു. ആറ് പതിറ്റാണ്ടിന് ശേഷം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post