ഇറ്റാനഗർ :മോദി ഭരണത്തിന്റെ മൂന്നാം ടേമിൽ രാജ്യത്തിന്റെ വികസനത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. മോദിയുടെ മുന്നാം വരവിൽ വികസനത്തിന്റെ കാര്യത്തിൽ വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ ഉണ്ടാവുമെന്ന് താൻ പ്രതിക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭാവിയിൽ വൻ കുതിപ്പ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി 3.0 ൽ നിരവധി നല്ല പ്രവർത്തികൾ നരേന്ദ്ര മോദി ചെയ്യും . ഇത് വളരെ നല്ല വിജയമാണ്. മുന്നാം തവണയും രാജ്യത്തെ ജനങ്ങൾ മോദിക്ക് അവസരം നൽകിയത്തതിൽ താൻ വളരെ സന്തേഷവാനാണ് -പേമ ഖണ്ഡു പറഞ്ഞു.
അരുണാചൽ ഈസ്റ്റ് ലോക്സഭാ സീറ്റിൽ നിന്നുള്ള ബിജെപി എംപി തപിർ ഗാവോയാണ് വിജയിച്ചത്. 30,421 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തപിർ ഗാവോ വിജയിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം ഭൂരിപക്ഷം നേടിയതിന് ശേഷമുള്ള ആദ്യ യോഗത്തിൽ നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നതരും കഴിഞ്ഞ ദിവസം ദേശീയ ജനാധിപത്യ സഖ്യത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post