ന്യൂഡൽഹി: ഹൈക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ശിക്ഷ വിധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കി ജാമ്യം അനുവദിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഇത് നീതിയല്ലെന്നാണ് പ്രതികളുടെ വാദം. അടുത്തിടെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി ജയിൽ മോചിതരാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഈ നീക്കം പുറത്തറിയുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതേ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് ഒന്ന് മുതൽ ആറ്വരെയുള്ള പ്രതികൾ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ നൽകിയത്. 12 വർഷമായി ജയിലിലാണെന്ന് പ്രതികൾ കോടതിയോട് പറഞ്ഞു. ദീർഘനാളായി ജയിൽ ശിക്ഷ അനുഭവിക്കുന്നു. അതിനാൽ ജാമ്യം അനുവദിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കേസിലെ മറ്റ് പ്രതികളായ ജ്യോതി ബാബു, കെ കെ കൃഷ്ണൻ എന്നിവരും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവർ അപ്പീൽ നൽകിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.എന്നാൽ ഹൈക്കോടതി ഇരുവരെയും പ്രതി ചേർത്ത് ശിക്ഷ വിധിക്കുകയായിരുന്നു.
Discussion about this post