കണ്ണൂർ: കണ്ണൂരിൽ ആഴത്തിൽ കുഴി എടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെന്റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധികുംഭം ലഭിച്ചത്.
സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളും നിധിയിൽ ഉൾപ്പെടുന്നു.ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇന്നലെ നിധി കണ്ടെത്തിയ സ്ഥലത്തുനിന്ന് വീണ്ടും നിധി കണ്ടെത്തി. മൂന്നുവെള്ളി നാണയവും ഒരു സ്വര്ണമുത്തുമാണ് ഇന്ന് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ നിധിയും കണ്ടെത്തിയത്.
പോലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്.ധൈര്യം സംഭരിച്ച് തുറന്നുനോക്കിയപ്പോഴാണ് നിധി കണ്ടത്.
Discussion about this post