ദില്ലി:സർക്കാർ ഡോക്ടർമാർ അടക്കം ഉൾപ്പെട്ട അന്തർസംസ്ഥാന കിഡ്നി റാക്കറ്റിനെ പിടികൂടി ദില്ലി ക്രൈംബ്രാഞ്ച്. ഭർത്താവിന്റെ കിഡ്ന് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു ദില്ലി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം.
ദില്ലി, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.അന്വേഷണം പരിസമാപ്തിയിലേക്കെത്തിയപ്പോൾ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടങ്ങുന്ന റാക്കറ്റില്‍ ഉണ്ടെന്ന് കണ്ടുപിടിക്കപെട്ടു. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ചൂഷണം ചെയ്തായിരുന്നു ഡോക്ടർമാർ അടക്കമുള്ള റാക്കറ്റിന്റെ കണ്ണിൽ ചോരയില്ലാത്ത പ്രവർത്തനം.
അഞ്ച് മുതൽ നാൽപത് ലക്ഷം രൂപ വരെ പ്രതികൾ രോഗികളിൽ നിന്ന് ആവശ്യപ്പട്ടിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം . അനധികൃത സ്റ്റാമ്പുകൾ, 17 മൊബെൽ ഫോണുകൾ, ഒൻപത് സിം കാർഡുകൾ, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ് , ഒരു ആഡംബര കാർ , രോഗികളുടെ വ്യാജ രേഖകൾ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു .
Discussion about this post