ന്യൂഡൽഹി : 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷട്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംസ്ഥാനങ്ങൾക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പങ്ക് വഹിക്കാൻ കഴയും. എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ‘വികസിത ഭാരതം 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
‘ഞങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. 100 വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന മഹാമാരിയെ ഞങ്ങൾ പരാജയപ്പെടുത്തി. നമ്മുടെ ജനങ്ങൾ ആവേശവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വികസിത ഭാരതം 2047 എന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും. വിക്ഷിത് ഭാരത് 2047 ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാനാകും ‘ -എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും നമ്മുടെ നയങ്ങൾ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് അനുയോജ്യമാക്കുകയും വേണം. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പുരോഗതിയുടെ ചവിട്ടുപടിയാണിത്,’ – അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പങ്കാളിത്ത ഭരണവും സഹകരണവും പ്രോത്സാഹിപ്പിക്കുക, സർക്കാർ ഇടപെടലുകളുടെ ഡെലിവറി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ, നഗര ജനസംഖ്യയുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് യോഗം ലക്ഷ്യമിടുന്നത്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനാണ് യോഗം ഊന്നൽ നൽകിയത്.
Discussion about this post