സിപിഎം കാന്തപുരം വിഭാഗവുമായി തെരഞ്ഞടുപ്പ് ധാരണയുണ്ടാക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗം ഇടത് മുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് പൊതുവെ സ്വീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലും അത് തുടരാനാണ് തീരുമാനം.
കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ സിപിഎം നേതാക്കള്‍ ഏതാണ്ട് സമ്മതിച്ചതോടെയാണ് ധാരണയ്ക്ക് കളമൊരുങ്ങിയത്. സമുദായത്തിന് കൂടി താല്പര്യമുള്ള ചിലരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് കാന്തപുരം വിഭാഗം മുന്നോട്ട് വച്ച് പ്രധാന ആവശ്യം. പത്ത് മുതല്‍ പതിനഞ്ചു സീറ്റുകളില്‍ വരെ സംഘടന നിര്ദ്ദേശിക്കുന്നവരെയോ..സംഘടനയ്ക്ക് സമ്മതരായവരെയോ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇടത് മുന്നണി അധികാരത്തിലെത്തിയാല്‍ മൂന്ന് ജില്ലകളില്‍ പോലിസ് തലപ്പത്ത് തങ്ങളുടെ കൂടി താല്പര്യം പരിഗണിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്. രണ്ട് ആവശ്യങ്ങളും സിപിഎം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായാണ് സൂചന.
കാന്തപുരം വിഭാഗം മുന്നണിയോട് സഹകരിച്ചാല്‍ മലബാറില്‍ വലിയ രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാകുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം സഹകരണങ്ങള്‍ മുന്നണിയ്ക്ക് ഗുണം ചെയ്തുവെന്നും വിലയിരുത്തസുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായ യുഡിഎഫ് വിരുദ്ധത ഇപ്പോഴില്ല എന്നാണ് സിപിഎം ജില്ല കമ്മറ്റികളുടെ വിലയിരുത്തല്‍. എസ്ഡിപിഐ, ജമാ അത്ത് ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ അവരുടെ സഹകരണവും കാര്യമായി ലഭിക്കാനിടയില്ല. മുസ്ലിംലീഗാകട്ടെ കേരളയാത്രയോടെ കൂടുതല്‍ ശക്തപ്പെടുന്നതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുറച്ചെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാന്‍ കാന്തപുരം സുന്നി വിഭാഗവുമായുള്ള ധാരണ കൊണ്ട് കഴിയുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഏത് വിധേനയും സ്വന്തമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. അതിനായി പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നാണ് കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന് തുടങ്ങിയ നേതാക്കളുടെ കാഴ്ചപ്പാട്.എന്നാല്‍ തെക്കന്‍ കേരളത്തിലുള്ള സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പില്ല. മതേതര നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് ഇത്തരം നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നാണ് അവരുടെ പക്ഷം. എന്നാല്‍ കോടിയേരി ഉള്‍പ്പടെ കണ്ണൂര്‍ ലോബി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം കാന്തപുരം വിഭാഗത്തെ കൂടെ നിര്‍ത്താന്‍ യുഡിഎഫും ശ്രമം തുടങ്ങിയിട്ടുണ്ട്. സിപിഎമ്മുമായി ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കാന്തപുരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം ധാരണയുണ്ടാക്കാനുള്ള സാധ്യതയെ ആരും പരസ്യമായി നിരാകരിക്കുന്നില്ല.
Discussion about this post