ന്യൂഡൽഹി: പെട്രോളും ഡീസലും ഒഴിവാക്കി എഥനോളിൽ പ്രവർത്തിയ്ക്കുന്ന വാഹനങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഭാരതം. വാഹന നിർമ്മാതാക്കളായ ടൊയോട്ട നിർമ്മിച്ച ഫ്ളക്സ് എൻജിൻ വാഹനത്തിൽ സഞ്ചരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ നിരത്തുകളിൽ എഥനോൾ ഇന്ധനമാക്കുന്ന ഫ്ളക്സ് എൻജിൻ വാഹനങ്ങൾ മാത്രമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
അടുത്തിടെ എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഔറംബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 20,000 കോടി രൂപ മുടക്കി പ്ലാന്റുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ അടുത്ത ലക്ഷ്യമെന്താണെന്ന് നിധിൻ ഗഡ്കരി വ്യക്തമാക്കുന്നത്. ഈ ലക്ഷ്യത്തിനൊപ്പം പങ്കുചേരാൻ സുസൂക്കി, ടാറ്റ എന്നിവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്ളക്സ് എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരു ചക്ര, നാല് ചക്രവാഹനങ്ങളാണ് കമ്പനികൾ പുറത്തിറക്കുക. ഇരു ചക്രവാഹനങ്ങളുടെ നിർമ്മാണം ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികളാണ് ഏറ്റെടുത്തിട്ടുള്ളത്.
ഫ്ളക്സ് എൻജിൻ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ നമ്മുടെ നിരത്തുകളിൽ മാത്രമല്ല, കാർഷിക മേഖലയിലും ഇതിന്റെ മാറ്റം പ്രതിഫലിക്കും. കരിമ്പ്, ചോളം എന്നിവയിൽ നിന്നുമാണ് പ്രധാനമായും എഥനോൾ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ എഥനോളിനായി മേൽപ്പറഞ്ഞവയുടെ ഉതാപ്ദനം ഗണ്യമായ രീതിയിൽ കൂട്ടേണ്ടിവരും. പെട്രോൾ പമ്പുകൾ ക്രമേണ എഥനോൾ പമ്പുകളായി രൂപാന്തരം പ്രാപിക്കും. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഈ നീക്കം ലോകത്തിന് തന്നെ മാതൃകയാകും.
മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നാനാ മേഖലകളിൽ സമഗ്ര മാറ്റത്തിന് ആയിരുന്നു ഭാരതം സാക്ഷ്യംവഹിച്ചത്. ഇതിൽ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിച്ചതോടെയാകത്തെ ഗതാഗത മേഖലയിൽ ആണ്. കേന്ദ്ര ഗതാഗത മന്ത്രിയായി നിധിൻ ഗഡ്കരി അധികാരത്തിലേറിയതിന് പിന്നാലെ ഗുണനിലവാരമുള്ള മികച്ച റോഡുകൾ നമുക്ക് സ്വന്തമായി. പാലങ്ങൾ കൂണുകൾ പോലെ മുളച്ചുപാന്തി. തുരങ്കപാതകളുടെ എണ്ണം വർദ്ധിച്ചതോടെ ഗതാഗതം മുൻപെങ്ങും ഇല്ലാത്തവിധം സുഗമമായി. ഇപ്പോഴിതാ ഗതാഗത രംഗത്ത് സമഗ്രമായ മാറ്റത്തിലേക്കാണ് നമ്മുടെ രാജ്യം ചുവടുവയ്ക്കുന്നത്.
Discussion about this post