കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് തീരുമാനം.
ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം . അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി .
ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആശുപത്രി ഇന്നലെ അർദ്ധരാത്രി ചില അക്രമികൾ അടിച്ചു തകർത്തിരുന്നു. സമാധാനമായി സമരം ചെയ്യുന്നവരെ കൂടെ മർദ്ദിച്ച പ്രതികൾ പോലീസിനെയടക്കം കൈയേറ്റം ചെയ്തു..
അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബി.ജെ.പി തുറന്നടിച്ചിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട 7 പേരെ നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . അതോടൊപ്പം സി.ബി.ഐ സംഘവും ആശുപത്രിയിൽ പരിശോധന നടത്തി.
Discussion about this post