എട്ടു കിലോ ഭാരം കുറച്ച് മെലിഞ്ഞ വേഷത്തില്‍ ദുല്‍ഖര്‍ സല്മാന്. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ദുല്‍ക്കറിന്റെ മേക്ക് ഓവര്‍.
കമ്മാട്ടി പാടം എന്നു പേരിട്ടിരിക്കുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാകും ദുല്‍ക്കര്‍ എത്തുക. എണ്‍പതുകളില്‍ കൊച്ചിയില്‍ നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം. സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്.
ബെംഗളൂരു സ്വദേശി ഷോണ്‍ റോമിയാണ് കമ്മാട്ടി പാടത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, വിനായകന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Discussion about this post