ഒട്ടാവ: ആർ എസ്സ് എസ്സിനെ നിരോധിക്കണമെന്നും, ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ നടപടി വേണമെന്നും പറഞ്ഞ കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിംഗിനെ പൊളിച്ചടുക്കി കനേഡിയൻ മാദ്ധ്യമ പ്രവർത്തകർ. എല്ലാവരും തന്നെ സപ്പോർട്ട് ചെയ്യുമെന്ന് കരുതി പത്ര സമ്മേളനം വിളിച്ച ജഗ്മീത് സിംഗ്, മാദ്ധ്യമ പ്രവർത്തകരുടെ രൂക്ഷമായ പ്രതികരണത്തെ തുടർന്ന് സമ്മേളനം ഉപേക്ഷിച്ച് ഇറങ്ങി പോവുകയായിരുന്നു
മുമ്പ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സഖ്യമുണ്ടാക്കിയിരുന്ന സിംഗ്, സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കാനും ഇന്ത്യക്കെതിരായ ഉപരോധത്തിനും ആഹ്വാനം ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ വിനാശകരമായി ബാധിക്കുമെന്ന് ഒരു റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ, സിംഗ് പകച്ചു പോവുകയായിരുന്നു. ഇതിനെ തുടർന്ന് തന്റെ നയം സിംഗ് മയപ്പെടുത്തിയെങ്കിലും റിപോർട്ടർമാർ സിംഗിനെ വെറുതെ വിട്ടില്ല.
സിംഗ് തൻ്റെ പ്രസ്താവനകൾ തുടരുമ്പോൾ, അദ്ദേഹത്തിൻ്റെ വാദങ്ങളെ വെല്ലുവിളിക്കാൻ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഇതോടു കൂടി തനിക്ക് ലഭിച്ച തിരിച്ചടികളിൽ വിരണ്ടു പോയ സിംഗ് സമ്മേളനം മതിയാക്കി പോവുകയായിരുന്നു.
സിംഗ് പുറത്ത് പോയപ്പോൾ മാദ്ധ്യമ പ്രവർത്തകർ കൂട്ടച്ചിരിയോടെയാണ് അതിനെ സ്വാഗതം ചെയ്തത്. അയാൾ പോയി, അയാൾ പോയി എന്ന് മാദ്ധ്യമപ്രവർത്തകർ വിളിച്ചു പറഞ്ഞു. അതിനിടെ തനിക്ക് ഇതിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ല അല്ലെ എന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ സിംഗിനോട് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.
Discussion about this post