ബംഗളൂരു: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. കർണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് സംഭവം. സാവിത്രി ഇറ്റ്നാൽ എന്ന യുവതിയാണ് ഭർത്താവ് ശ്രീമന്ത് ഇറ്റനാലിനനെ കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിമുറിച്ച് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടു.
സാവിത്രി താനുമായുള്ള ലൈംഗികബന്ധത്തിന് സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ശ്രീമന്ത് ശ്രീമന്ത് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാവിത്രി കൊലപാതകം നടത്തിയത്.
കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സമീപത്തുള്ള പറമ്പിൽ കുഴിച്ചിട്ടു. ശരീരഭാഗങ്ങൾ ഒരു വീപ്പയിലാക്കി ഉരുട്ടിയാണ് പറമ്പിലെത്തിച്ചത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം കത്തിയും ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും മറ്റും കവറിലാക്കി കല്ല് ചേർത്തുകെട്ടി കിണറ്റിലിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ചോരപ്പാടുകളും കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. ശേഷം ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫാക്കി സൂക്ഷിച്ചു. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങൾ നാട്ടുകാരിലാരോ കണ്ടെത്തിയതോടെയാണ് യുവതി പിടിയിലാവുന്നത്.
Discussion about this post