സിനിമയുടെ വലിപ്പമുള്ള വീഡിയോ ഷെയര്‍ ചെയ്യാവുന്ന പുതിയ സൗകര്യവുമായി വാട്സ് ആപ്പ് വരുന്നു.ചെറിയ വീഡിയോകള്‍ക്ക് പകരം ഇനി മുതല്‍ വലിയ വീഡിയോകള്‍ അയക്കാന്‍ സാധിക്കും.ഇതിനായി വാട്സ് ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. ഇത് തികച്ചും സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
വാട്സ് ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ 600 എം.ബിയില്‍ കൂടുതലുളള സിനിമ പോലും വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം.
നേരത്തെ 16 എം.ബി വരെയുള്ള വീഡിയോകളായിരുന്നു വാട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. വീഡിയോകളുടെ റസല്യൂഷന്‍ കുറച്ചാണ് വാട്സ് ആപ്പ് പുതിയ ആപ്ലിക്കേഷന്റെ സഹായത്തോടെ ഷെയര്‍ ചെയ്യുക.
ആദ്യഘട്ടത്തില്‍ വിന്‍ഡോസ് ഫോണുകളിലാണ് വാട്സ്ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ സേവനം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ സൗകര്യം ഉടന്‍ ലഭ്യമാകും.
Discussion about this post