വൃത്തിയുടെ കാര്യത്തില്‍ ലോകത്തില്‍ അത്ര പിന്നിലല്ല ജപ്പാന്‍. വളരെ കൃത്യതയോടെയാണ് ഇവര്‍ രാജ്യത്തിന്റെ തെരുവുകളും പൊതുസ്ഥലങ്ങളും ഭംഗിയും വൃത്തിയുമായി സൂക്ഷിക്കുന്നത്. ഇത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ ജപ്പാനിലെ ഒരു തെരുവിന്റെ വൃത്തി പരിശോധിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യാക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സിമ്രാന്‍ ജെയിനിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
താന്‍ പുതിയതായി വാങ്ങിയ വെളുത്ത സോക്സ് ധരിച്ച് ഫൂട്പാത്തിലൂടെ നടന്നായിരുന്നു ഇവരുടെ പരീക്ഷണം. സോക്സ് ധരിച്ച് ഇവര്‍ സീബ്ര ക്രോസ്സിങ്ങിലും ഫൂട്പാത്തിലും അങ്ങനെ നഗരത്തിന്റെ മുക്കിലൂം മൂലയിലുമൊക്കെ നടന്നു. മിനിറ്റുകളോളം നീണ്ട നടത്തത്തിനൊടുവില്‍ പരിശോധിച്ചപ്പോഴും മണ്ണോ പൊടിയ പറ്റാത്ത സോക്സാണ് സിമ്രാന്റെ കാലിലുണ്ടായിരുന്നത്. ജപ്പാന്‍ എത്ര ക്ലീനാണെന്ന് നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സിമ്രാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച വീഡിയോ ഇതിനകം നാല് കോടിയോളം പേരാണ് കണ്ടത്. എന്നാല്‍ ചിലര്‍ ഈ വീഡിയോ വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. പക്ഷേ തങ്ങള്‍ നിലവില്‍ ജീവിക്കുന്നത് ജപ്പാനിലാണെന്നും രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും ഇത്തരത്തില്‍ ക്ലീന്‍ ആയിരിക്കുമെന്നുമാണ് മറ്റ് ചിലരുടെ പ്രതികരണം. വാദം. എന്തായാലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.
View this post on Instagram









Discussion about this post