കൊച്ചി: ഷവർമ അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി . 2022 മേയ് ഒന്നിന് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം
മകളുടെ മരണകാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. ഹർജിക്കാരിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർകോട് അഡിഷണൽ സെഷൻസ് കോടതി രണ്ട് മാസത്തിനകം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു
ഷവർമ നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നടത്തിയ പരിശോധനകളിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് സർക്കാർ അറിയിച്ചു.
Discussion about this post