ഭുവനേശ്വർ : ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 പോസ്റ്റുകളുമായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആറ് പുതിയ ബറ്റാലിയനുകൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഒഡീഷയിലെ ഖോർധ ജില്ലയിൽ നടന്ന 63-ാമത് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് റൈസിംഗ് ഡേ പരേഡിൽ രാഹുൽ രസഗോത്ര ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സേന ഒരു ‘മുന്നേറ്റ പദ്ധതി’ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന് കീഴിൽ, ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ മൊത്തം 56 ഐടിബിപി അതിർത്തി പോസ്റ്റുകളിൽ മുന്നേറ്റം നടത്തിയതായും രാഹുൽ രസഗോത്ര അറിയിച്ചു. അതിർത്തി സുരക്ഷാ പ്രവർത്തനങ്ങൾക്കായി സർക്കാർ ഏഴ് പുതിയ ബറ്റാലിയനുകൾക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ 6 ബറ്റാലിയനുകളെ ആണ് വിന്യസിച്ചിട്ടുള്ളത്. ശേഷമുള്ള ഒരു ബറ്റാലിയൻ സിക്കിമിലാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ഭീകരരെ നേരിടുന്നതിനായി ഛത്തീസ്ഗഡിലെ അബുജ്മദിലെ ഏറെ ദുഷ്കരമായ വനമേഖലകളിൽ ചില ഫോർവേഡ് ബേസുകൾ ഉടൻ സൃഷ്ടിക്കുമെന്നും ഐടിബിപി ഡയറക്ടർ ജനറൽ അറിയിച്ചു.
Discussion about this post