ന്യൂഡൽഹി: മഹാകുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ്രാജ്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയ്ക്ക് മുൻപ് തന്നെ ഒരു യോഗി സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയാണ്. അനജ് വാലെ ബാബ എന്നാണ് യോഗിയുടെ പേര്.
ഉത്തർപ്രദേശിലെ സോന്‍ഭദ്ര ജില്ലയിൽ നിന്നാണ് യോഗി വരുന്നത്. തലമുടിയിൽ പ്രത്യേകം സജീകരിച്ച് നെൽകൃഷി നടത്തുകയാണ് ഇയാൾ. അമർജിത് എന്നാണ് അനജ് വാലെ ബാബയുടെ യഥാർത്ഥ പേര്. ഈ കഴിഞ്ഞ അഞ്ചുവർഷമായിട്ടാണ് അദ്ദേഹം തലയിൽ കൃഷി ചെയ്യുന്നത്. ഗോതമ്പ്, ചെറുധാന്യങ്ങൾ,കടല, എന്നിവയാണ് കൃഷിചെയ്തിരുന്നത്. നെറ്റിയോടൊപ്പം ചേർന്ന് കാവിത്തുണി കെട്ടി അതിനുള്ളിലാണ് അദ്ദേഹത്തിൻറെ കൃഷി. തലയിൽ ഒരു പാടം കൊണ്ട് നടക്കുന്നത് പോലെയാണ് കാഴ്ചയിൽ.
വനനശീകരണം വർദ്ധിച്ചുവരുന്ന പ്രശ്നമാണ്, കൂടുതൽ പച്ചപ്പ് നടാൻ ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെറുതെ കാഴ്ചക്കാർക്ക് വേണ്ടിയുള്ള കൃഷിയല്ല ബാബയുടേത്. മറിച്ച് എല്ലാ ദിവസവും അദ്ദേഹം വിളകൾക്ക് കൃത്യമായ വെള്ളവും വളവും നൽകുന്നു. അവയ്ക്ക് എന്തെങ്കിലും കീടബാധയുണ്ടെയെന്ന് പരിശോധിക്കുന്നു.
Discussion about this post