ന്യൂയോർക്ക് : യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൈക്ക് വാൾട്ട്സ്. അമേരിക്കയുടെ ഇന്തോ-പസഫിക് നയത്തിൻ്റെ കേന്ദ്രം തന്നെ ഇന്ത്യയാണ്. ആഗോള സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ശക്തമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും മൈക്ക് വാൾട്ട്സ് വ്യക്തമാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഒരുക്കിയ ‘പാസിംഗ് ദ ബാറ്റൺ 2025’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മൈക്ക് വാൾട്ട്സ് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. യുഎസ് എൻഎസ്എ ജേക്ക് സള്ളിവൻ, മുൻ യുഎസ് പ്രസിഡൻ്റ് ജോർജ്ജ് ബുഷിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫൻ ജെ. ഹാഡ്ലി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
“യുഎസിന് ഇന്ത്യ ഒരു വ്യാപാര പങ്കാളി മാത്രമല്ല, ആഗോള സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ശക്തമായ സഖ്യകക്ഷി കൂടിയാണ്. അമേരിക്കയുടെ ‘ഇന്തോ-പസഫിക്’ നയത്തിൻ്റെ കേന്ദ്ര സ്തംഭമായ ഇന്ത്യ മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം സന്തുലിതമാക്കുന്നതിന് പ്രധാനമാണ്. മുൻ ട്രംപ് സർക്കാരിന്റെ കാലത്ത് ഇന്ത്യക്ക് നൽകിയ മുൻഗണന ഇനിയും ആവർത്തിക്കും. ഭാവിയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും” എന്നും മൈക്ക് വാൾട്ട്സ് വ്യക്തമാക്കി.
Discussion about this post